അന്ന ബെൻ, സൂരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കൊട്ടുകാളി ആഗസ്റ്റ് 23ന് തിയേറ്ററിൽ. ബെർലിൻ ഫിലിം ഫെസ‌്‌റ്റിവലിൽ ഇടം പിടിച്ച ആദ്യ തമിഴ് ചിത്രമാണ്. കൊട്ടുകാളിയുടെ ആദ്യ ഇന്റർനാഷണൽ സ്റ്റേജായിരുന്നു കഴിഞ്ഞ മാസം ബെർലിനിൽ നടന്നത്. ലോക സിനിമാ വിഭാഗത്തിലായിരുന്നു പ്രദർശനം.അന്ന ബെന്നിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ്. നടൻ ശിവകാർത്തികേയന്റെ നിർമ്മാണ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്‌ഷൻസാണ് നിർമ്മാണം. പി.എസ്. വിനോദ് രാജാണ് സംവിധാനം. വിനോദ് രാജിന്റെ ആദ്യ ചിത്രമായ കൂഴാങ്കൽ ഇന്ത്യയിൽ നിന്ന് 94-ാമത് ഓസ്‌കറിൽ പ്രവേശനം നേടിയിരുന്നു. കൂടാതെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ടൈഗർ പുരസ്‌കാരവും ലഭിച്ചു.