കല്ലമ്പലം: മാലിന്യമുക്തം നവകേരളം രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഒറ്റൂർ പഞ്ചായത്തിൽ ശുചിത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ബീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് അദ്ധ്യക്ഷനായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുരേഷ് ബാബു, പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ, നോഡൽ ഓഫീസർ അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു.ശില്പശാലയിൽ പങ്കെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി സംഘടന സമിതി രൂപീകരിച്ചു.31ന് ആദ്യ സംഘാടന സമിതി യോഗം ചേർന്ന് വിവിധ കർമ്മപരിപാടികൾക്ക് രൂപം നൽകും.