കല്ലമ്പലം: ബൈക്ക് മോഷണം പോയതായി പരാതി.പാളയംകുന്ന് എം.എസ്.ബി മൻസിലിൽ അമാനുള്ളയുടെ ഉടമസ്ഥതയിലുള്ള KL 16P7284 വാഹനമാണ് മോഷണം പോയത്.കടമ്പാട്ടുകോണത്ത് നിന്ന് വീട്ടിലേക്ക് പോകുംവഴി കാറ്റാടിമുക്കിന് സമീപം വച്ച് അമാനുള്ളയുടെ ബൈക്ക് കേടാകുകയും ബൈക്ക് അവിടെയൊതുക്കി വച്ച ശേഷം മറ്റൊരു വാഹനത്തിൽ വീട്ടിലേക്ക് പോവുകയും ചെയ്തു.പിറ്റേന്ന് വാഹനം റിപ്പയർ ചെയ്യുന്നതിനായി മെക്കാനിക്കുമായി ചെന്നപ്പോഴാണ് വാഹനം മോഷണം പോയ വിവരമറിയുന്നത്.തുടർന്ന് കല്ലമ്പലം പൊലീസിൽ പരാതി നൽകി.