വർക്കല: ഇടവഗ്രാമ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ ശുചിത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ബാലിക് ശില്പശാല ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ ശുഭ.ആർ.എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.സതീശൻ,ബിന്ദു.സി,മെമ്പർമാരായ സിമിലിയ, ജെസ്സി, ശ്രീദേവി, റിയാസ് വഹാബ്,മുരളീധരൻ നായർ,അസിസ്റ്റന്റ് സെക്രട്ടറി അമ്പിളി.എസ്.ആനന്ദ്,സി .ഡി. എസ് ചെയർപേഴ്സൺ സന്ധ്യ,ഡോ.കാവേരി വർമ്മ,ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അബ്ദുൽ ജലീൽ,സൗമ്യ, വി .ഇ.ഒ വിഷ്ണു,ശുചിത്വ മിഷൻ റിസോർസ് പേഴ്സൺ രമ്യ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.