കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിലെ വൈരമല, ആനക്കാട് പ്രദേശങ്ങളിൽ എം.എൽ.എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.ഏരിയ കമ്മിറ്റിയംഗം ഇ.ജലാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വിജിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സാബു,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.സലുജ,വാർഡംഗം രോഹിണി, എൻ.മനോജ്, സി.വി.രാജീവ്, ഇ.ഇക്ബാൽ,നിസാം,രാജേഷ്,പ്രവീൺ,ഷാനവാസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.