പള്ളിക്കൽ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മസേനാംഗങ്ങൾക്കായി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഏകദിന ശില്പശാല സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ശില്പശാലയിൽ ബി.ഡി.ഒ ബിനിൽ ക്ലാസുകളെടുത്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്.ബിജു,അൻവർ റഹ്മാൻ,അനിൽകുമാർ,അശ്വതി,ശ്യാമ,ബിന്ദുതിലക്,സി.ഡി.എസ് അദ്ധ്യക്ഷ കെ.പത്മകുമാരി തുടങ്ങിയവർ പങ്കെടുത്തു.