
കിളിമാനൂർ: പഠന പരിപോഷണ പരിപാടിയായ ഹെല്പിംഗ് ഹാൻഡിന്റെ സ്കൂൾതല ഉദ്ഘാടനം പി.വി യു.പി.എസ് പുതുമംഗലത്തിൽ നടന്നു.പി.ടി.എ പ്രസിഡന്റ് ബിബിത അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സുമ.എസ് ഉദ്ഘാടനം ചെയ്തു.പ്രഥമാദ്ധ്യാപിക അഷിത ബി.പി സ്വാഗതം പറഞ്ഞു.മിഥുല എം.പിള്ള പദ്ധതി വിശദീകരണം നടത്തി.സി.ആർ.സി കോഓർഡിനേറ്റർ ദിവ്യാ ദാസ്.ഡി മുഖ്യപ്രഭാഷണം നടത്തി.ഗണിത വായന കാർഡ് പ്രകാശനം,ഗണിത പ്രോജക്ട് പ്രകാശനം എന്നിവ നടന്നു.അദ്ധ്യാപകരായ രോഷിണി.ആർ,ആശ എന്നിവർ സംസാരിച്ചു.