വെഞ്ഞാറമൂട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും,പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്‌മാൻ സിറ്റിംഗ് ഇന്ന് വാമനപുരം ബ്ലോക്ക് പഞ്ചായത്തോഫീസിൽ നടക്കും.രാവിലെ 11 മുതൽ 1വരെയാണ് സിറ്റിംഗ്.വാമനപുരം ബ്ലോക്ക് പരിധിയിലെ കല്ലറ,മാണിക്കൽ,നന്ദിയോട്,നെല്ലനാട്, പാങ്ങോട്,പെരിങ്ങമല,പുല്ലമ്പാറ,വാമനപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ,ഗുണഭോക്താക്കൾ,മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും അറിയിക്കാൻ അവസരമുണ്ടാവും.