ajith

ഫെരാരി സൂപ്പർ കാർ വീണ്ടും സ്വന്തമാക്കി തല അജിത്ത്. ചുവപ്പ് നിറം ഇന്ത്യയിലെ ഏക ഫെരാരി 296 ജി ടിബിയാണ് അജിത്ത് സ്വന്തമാക്കിയത് . പുതിയ ഫെരാരിയോടൊപ്പമുള്ള അജിത്തിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചു.

അജിത്തിന് ആഡംബര കാറിന്റെ വൻ ശേഖരമുണ്ട്. ബൈക്കിംഗിലും കാർ റേസിംഗിലും ഉള്ള താരത്തിന്റെ ഇഷ്ടം പ്രശസ്തമാണ്. 1990ൽ മൈനർ മാപ്പിളൈ എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ആദ്യമായി സ്വന്തമാക്കിയ മാരുതി 800 ഇപ്പോഴും ഗ്യാരേജിലുണ്ട്.

അതേസമയം വിടാമുയർച്ചി എന്ന ചിത്രത്തിൽ ഡ്യൂപ്പില്ലാതെ കാറോടിച്ച് അതിസാഹസികമായ ആക്ഷൻ സ്വീക്വൻസ് ചെയ്യുന്ന അജിത്തിന്റെ സ്റ്റണ്ട് വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഡ്യൂപ്പില്ലാതെ ആകാശത്ത് ചിത്രീകരിച്ച രംഗങ്ങൾ അജിത്തിന്റെ മാനേജർ സുരേഷ്ചന്ദ്രയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

അഞ്ചുതവണ തലകീഴായി കറങ്ങിയ ശേഷമാണ് കാർ താഴെയിറങ്ങുന്നത്.