meenakshi

രണ്ടുദിവസമായി മഞ്ജു വാര്യരുടെയും മീനാക്ഷിയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട് എന്ന കാര്യം കഴിഞ്ഞ ദിവസം ആരാധകർ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ അമ്മ മഞ്ജുവാര്യരെ അൺ ഫോളോ ചെയ്തിരിക്കുകയാണ് മീനാക്ഷി. മഞ്ജു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മീനാക്ഷിയെ പിന്തുടരുന്നുണ്ടെങ്കിലും മീനാക്ഷിയുടെ അക്കൗണ്ടിലെ ഫോളോവേഴ്സ് പട്ടികയിൽ ഇപ്പോൾ മഞ്ജുവിന്റെ പേരില്ല. നസ്റിയ, അപൂർവ ബോസ്, അലീന അൽഫോൺസ് പുത്രൻ, മമിത ബൈജു, നമിത പ്രമോദ്, റെബ മോണിക്ക, നിരഞ്ജന അനൂപ്, മീന നന്ദൻ, കീർത്തി സുരേഷ് എന്നിവരെയെല്ലാം മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.