ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര ബി.ആർ.സി ഉപജില്ലയിൽ 2023-2024 അദ്ധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികളെ അനുമോദിച്ചു.
നെയ്യാറ്റിൻകര ബി.ആർ.സിയിൽ നടന്ന അനുമോദന ചടങ്ങ് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു. പുരസ്കാരങ്ങളും കുട്ടികൾക്കുള്ള റെയിൽവേ പാസ് വിതരണവും നടന്നു. ബി.പി.സി ബെൻറെജി അദ്ധ്യക്ഷനായി. ട്രൈയിനർ ആനന്ദ് കുമാർ സ്വാഗതം പറഞ്ഞു. ഫോട്ടോ ജേർണലിസ്റ്റ് അജയൻ അരുവിപ്പുറം, സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമി, ട്രൈയിനർ സ്വീറ്റി പ്രശാന്ത് എന്നിവർ സംസാരിച്ചു.