pradishadam-marathinu-sam

ആറ്റിങ്ങൽ: കിളിത്തട്ട്മുക്കിലെ പ്രധാന റോഡിന് സമീപത്തായി അപകടാവസ്ഥയിൽ നിൽക്കുന്ന മരം അടിയന്തരമായി മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സ്ഥലം സന്ദർശിച്ചു.വനം വകുപ്പുമായി ആലോചിച്ച് മരം മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ,അനസ്,നഗരസഭ കൗൺസിലർ രാജഗോപാലൻ പോറ്റി,ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ് മേഖല സെക്രട്ടറി അഖിൽ,പ്രസിഡന്റ് അരുൺ,കർഷകസംഘം നേതാവ് കൃഷ്ണദാസ്,അർജുൻ കല്ലിങ്ങൽ,അമ്പലമുക്ക് ബ്രാഞ്ച് സെക്രട്ടറി കിരൺ,സജി കല്ലിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.