കാട്ടാക്കട:തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണേദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ്.എം.പി മുഖ്യാതിഥിയായി പങ്കെടുത്തു.ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ.വിനോദ സഞ്ചാരവകുപ്പ് അഡിഷണൽ ഡയറക്ടർ പി.വിഷ്ണുരാജ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,ജില്ലാ പഞ്ചായത്തംഗം രാധിക,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മഞ്ചുഷ,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.വിജയകുമാർ,ലാസർ ജോസഫ്,ജെ.കുമാരി,ബ്ലോക്ക് പഞ്ചായത്തംഗം വി.ജെ.സുനിത,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജെ.ബീജു(സി.പി.എം),വിജയകുമാർ(കോൺഗ്രസ്)കാട്ടാക്കട സുരേഷ്(സി.പി.ഐ),തിരുനെല്ലിയൂർ സുധീഷ്(ബി.ജെ.പി)ഇക്കോടൂറിസം എക്സിക്യുട്ടീവ് ഡയറക്ടർ രാജു.കെ.ഫ്രാൻസിസ്,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തദ്ദേശീയരായവർക്കും കുടംബശ്രീ യൂണിറ്റുകൾക്കും അവരുടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ ഈ പദ്ധതി ഉപകരിക്കും.വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം ലഭിക്കത്തക്കവിധം ഇക്കോ ഗൈഡുകളായി പ്രവർത്തിക്കാനുള്ള അവസരവും ഒരുക്കും.