ശംഖുംമുഖം: കൊച്ചുവേളി വ്യവസായ എസ്റ്റേറ്റിൽ പൂട്ടികിടക്കുന്ന എൻജിനിയറിംഗ് സ്ഥാപനത്തിന്റെ കോംപൗണ്ടിൽ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾക്കൊപ്പം ആശുപത്രി മാലിന്യങ്ങളും കുഴിച്ചുമൂടാനുള്ള നീക്കം പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് വലിയതുറ പൊലീസും നഗരസഭ അധികൃതരും ഇടപെട്ട് നിറുത്തിവച്ചു. പ്ളാസ്‌റ്റിക്ക് ഉത‌്പന്നങ്ങൾ റീസൈക്കിൽ ചെയ്യുന്നകമ്പനി മാസങ്ങൾക്ക് മുമ്പ് ഉണ്ടായ തീപിടിത്തിൽ കത്തിനശിച്ചിരുന്നു. ഇവിടെ ശേഖരിച്ചിരുന്ന പ്ളാസ്റ്റിക്ക് കുപ്പികൾ അടക്കമുള്ള ഉത്‌പന്നങ്ങൾ റീസൈക്കിൾ ചെയ്യാനാകാത്ത രീതിയിൽ തീപിടിച്ച് ഉരുകിയിരുന്നു. തുടർന്ന് കുഴി എടുത്ത് മൂടുന്നതിന് കരാർ നൽകി. കരാർ എടുത്തയാൾ ആശുപത്രി മാലിന്യങ്ങൾ കൂടി ഇതിനൊപ്പം മൂടാൻ നടത്തിയ ശ്രമമാണ് പരിസരിവാസികൾ തടഞ്ഞത്.