പാറശാല:ഹരിത വിദ്യാലയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാറശാല ബ്ലോക്ക് പഞ്ചായത്തും ഹരിതകേരളം മിഷനും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു.പാറശാല ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വിനിതകുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വൈ.സതീഷ്,അഡ്വ.രാഹിൽ ആർ.നാഥ്, ഹരിത കേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ ജെയിംസ്,ബി.പി.സി സുഗത,വിനോദ് ഡാനിയേൽ,അജികുമാർ,വനിതാക്ഷേമ വികസന ഓഫീസർ സെലിൻമാരി, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.