തിരുവനന്തപുരം: കരുമ്പുക്കോണം മുടിപ്പുര ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ശ്രീകാര്യം അമ്മ മലയാളം സാഹിത്യ വേദിയുടെ സാംസ്കാരിക സമ്മേളന ചടങ്ങിൽ മോഹൻ ഡി.കല്ലമ്പള്ളിയുടെ കനൽവീണ വഴികൾ എന്ന നോവൽ വി.വി.കുമാറിന് ആദ്യ പ്രതി നൽകി ഡോ.എ.രാജീവി കുമാർ പ്രകാശനം ചെയ്തു.സുനിൽ കല്ലമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ഫൽഗുനൻ വടവുകോട് പുസ്തക അവലോകനം നടത്തി.അഡ്വ.പി.സലീംഖാൻ,അനിൽ ആർ.മധു,ഡോ.വി.എസ്.അജിത,ഡോ.ഗൗരി മോഹൻ,സരിത പ്രസാദ്,ശ്രീകണ്ഠൻ നായർ,രശ്മി ശിവകുമാർ,മോഹൻ ഡി.കല്ലംമ്പള്ളി,അസീം റഷീദ് എന്നിവർ പങ്കെടുത്തു.