വിഴിഞ്ഞം:യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മികവ് 2024 പഠനോപകരണ വിതരണവും ഉമ്മൻചാണ്ടി അനുസ്മരണവും നടന്നു.യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എസ്.വി.സുജിത്ത് കോവളം അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.വി.അഭിലാഷ്,ശരത് കോട്ടുകാൽ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ ബാലരാമപുരം, ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി,ജില്ലാ സെക്രട്ടറി മുനീർ,കെ.എസ് പ്രസാദ്,രഞ്ജിത്ത്,കുട്ടൻ,രതീഷ്,വിപിൻ എന്നിവർ പ്രസംഗിച്ചു.