തിരുവനന്തപുരം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വിഹിതം കുടിശ്ശിക കാരണം ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട കയർ തൊഴിലാളികൾക്ക് അംഗത്വം പുതുക്കാൻ അവസരം. ഒക്ടോബർ 31ന് മുമ്പ് കുടിശ്ശിക ഒടുക്കി അംഗത്വം പുതുക്കണം. ബോർഡിന്റെ ഡാറ്റാബേസ് കുറ്റമറ്റതായി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.