ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന മദ്രാസ്‌കാരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. വാലി മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്‌ഷൻ ത്രില്ലറാണ് സിനിമയെന്ന് ടീസർ വ്യക്തമാക്കുന്നു. ഷെയ്‌ൻ തന്നെയാണ് തമിഴിൽ ഡബ് ചെയ്തത്. സാം സി.എസ്. സംഗീത സംവിധാനം ഒരുക്കുന്നു. പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
എസ്.ആർ. പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബി. ജഗദീഷ് ആണ് നിർമ്മാണം.