പള്ളിക്കൽ: ഉറവ സാംസ്കാരിക വേദിയുടെയും കേരളസ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പള്ളിക്കൽ - മടവൂർ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയത്തിന്റെ സിൽവർ ജൂബിലി ആഘോഷം ഇന്ന് പള്ളിക്കൽ സുമിയാ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് 4.30 നടക്കുന്ന ചടങ്ങിൽ കാർഗിൽ പോരാളി ഗോപകുമാർ,ഡോ.മണികണ്ഠൻ പള്ളിക്കൽ,ഷംസുദ്ദീൻ,രാമചന്ദ്രൻ ഉണ്ണിത്താൻ,സി.എസ്.സുരേഷ്,സുനിൽ വെട്ടിയറ തുടങ്ങിയവർ പങ്കെടുക്കും