നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കോടതിയെ ധിക്കരിച്ചിട്ടില്ലെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വേലായുധൻ നായർ . കുടുംബകോടതിയിലെ കേസ്സുമായി ബന്ധപ്പെട്ട് അഡ്വ.അനൂപി നെതിരെ കേസ്സെടുത്തിരുന്നു. ജാമ്യമെടുക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. തുടർന്ന് കുടുംബകോടതിയെ അഭിഭാഷകർ ബഹിഷ്ക്കരിക്കുകയായിരുന്നു. എന്നാൽ കോടതിയിൽ ജഡ്ജിയെ കൂകിവിളിച്ചെന്നത് തെറ്റായ പ്രചാരണമാണെന്നും വേലായുധൻ നായർ പറഞ്ഞു.