നെയ്യാറ്റിൻകര : കാമരാജിന്റെ122-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിമൂട്ടിൽ കാമരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ കാമരാജ് സ്മാരക എൻഡോവ്മെന്റുകളും മുൻ എം.എൽ.എ ജമീല പ്രകാശം കാമരാജ് സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വിതരണം ചെയ്തു. വി.പി.സുനിൽ കുമാർ, ബി.ബി.സുനിതാ റാണി, പരശുവയ്ക്കൽ രാജേന്ദ്രൻ, വി.സുധാകരൻ, നെല്ലിമൂട് പ്രഭാകരൻ, എം.പൊന്നയ്യൻ, വി.സി.റസൽ, വി.രത്നരാജ്, എം.ആർ. വിജയദാസ് എന്നിവർ സംസാരിച്ചു.