snehasamvadam

മുടപുരം: ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ 'സംവാദം' പരിപാടിയുടെ ഭാഗമായി വെയിലൂർ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ ആറ്റിങ്ങൽ കോടതി സമുച്ചയം സന്ദർശിച്ചു.വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എബേൽ ഡേവിഡുമായി സംസാരിച്ചു.അടിസ്ഥാന നിയമകാര്യങ്ങളെക്കുറിച്ച് ലീഗൽ സർവീസ് കമ്മിറ്റിയിലെ അംഗങ്ങളായ നിയമ വിദഗ്ദ്ധർ ക്ലാസെടുത്തു. തുടർന്ന് കുടുംബകോടതി,വിവിധ മജിസ്ട്രേറ്റ് കോടതികൾ എന്നിവ വിദ്യാർത്ഥികൾ സന്ദർശിച്ചു.തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അഡ്വ.ശ്രീജ.ഡി,അഡ്വ.അഖില.എസ്.എസ്,അഡ്വ.അനില,അഡ്വ.അലി സവാദ്,സീനിയർ അദ്ധ്യാപകരായ എസ്.സജീന,ജെ.എം.റഹിം,ലീഗൽ വോളന്റിയർമാരായ ശ്രീജ, പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി.