ആര്യനാട്:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരത രണ്ടാം ഘട്ട വോളന്റിയർ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജു മോഹൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോൺ.കെ.സ്റ്റീഫൻ,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.സർക്കാരിന്റെ ഡിജി കേരള പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.ഒന്നാം ഘട്ടത്തിൽ 6781 പേർക്ക് പരിശീലനം നൽകുകയും മൂല്യനിർണയം നടത്തുകയും ചെയ്തു.