a

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാകാത്തതിൽ പ്രദേശത്തെ കുളങ്ങളും,തോടുകളും മാലിന്യം നിറഞ്ഞു കിടക്കുകയാണ്.പ്രതേകിച്ച് അഞ്ചുതെങ്ങ് പഞ്ചായത്തിലെ കേട്ടുപുര ഭാഗത്തുള്ള കുളങ്ങളും തോടുകളും.നൂറുകണക്കിന് കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശവാസികൾ പകർച്ചവ്യാധി ഭീഷണിയിലാണ്.നിരവധി തവണ കുളങ്ങളും തോടുകളും വൃത്തിയാക്കാൻ പരാതികൾ കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.ഇതിനെതിരെ നാട്ടുകാരും അഞ്ചുതെങ്ങ് ജനകീയ സംരക്ഷണ സമിതിയും സംസ്ഥാന ശുചിത്വ മിഷനടക്കം പരാതി നൽകിയിട്ടുണ്ട്.