കല്ലമ്പലം:നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ശ്രീസരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 28ന് വൈകിട്ട് 5ന് ഫാർമേഴ്സ് സഹകരണ സംഘം ഹാളിൽ നടക്കുന്ന ചടങ്ങിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെയും ക്യാഷ് അവാർഡും മൊമന്റോയും നൽകി അനുമോദിക്കും.എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്റ് അഡ്വ.വി.കെ ജയിൻ അദ്ധ്യക്ഷത വഹിക്കും.താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക്‌ കുമാർ മുഖ്യ പ്രഭാഷണം നടത്തും.കരയോഗം സെക്രട്ടറി ജി.ബാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജെ.ജയപ്രകാശ് നന്ദിയും പറയും.