gov

തിരുവനന്തപുരം:വൈസ്ചാൻസലർ നിയമനത്തിന് സെനറ്റ് / സിൻഡിക്കേറ്റ് പ്രതിനിധിയെ നൽകാതെ യൂണിവേഴ്സിറ്റികൾ നിസഹകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും.

ആറ് വി.സിമാരുടെ നിയമനത്തിന് യു.ജി.സി, ചാൻസലർ പ്രതിനിധികൾ മാത്രമുള്ള രണ്ടംഗ സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചെങ്കിലും നാലെണ്ണത്തിന്റെ അംഗീകാരം ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കിയെടുക്കാനുള്ള ഹർജിക്കൊപ്പമാവും ഗവർണർ വാഴ്സിറ്റികളുടെ നിസഹകരണം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകുക.

വാഴ്സിറ്റികളുടെ ചാൻസലറായ ഗവർണർ സർവകലാശാലകൾക്കെതിരേ ഇത്തരത്തിൽ നീങ്ങുന്നത് ആദ്യമായാണ്. ഒരു ഡസനിലേറെ തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാതെ വാഴ്സിറ്റികൾ കള്ളക്കളി നടത്തുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തുന്നു. വി.സി നിയമനത്തിൽ സർക്കാരിന് ഒരു റോളുമില്ലെന്നാണ് ഗവർണറുടെ നിലപാട്.

ആരോഗ്യ സർവകലാശാലയിലൊഴികെ 12വാഴ്സിറ്റികളിലും സ്ഥിരം വി.സിയില്ലാതെ പ്രൊഫസർമാരുടെ ഇൻ-ചാർജ് ഭരണമാണ്. അക്കാഡമിക്, ഭരണ കാര്യങ്ങളിലടക്കം ഇത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണറുടെ സെർച്ച്കമ്മിറ്റിക്ക് ബദലായി സാങ്കേതികം, വെറ്ററിനറി വാഴ്സിറ്റികളിൽ സർക്കാരും സെർച്ച്കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്.

യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി ചെയർമാന്റെ പ്രതിനിധി മാത്രമാണ് നിർബന്ധമായും ഉണ്ടാവേണ്ടതെന്നും വാഴ്സിറ്റി പ്രതിനിധി അനിവാര്യമല്ലെന്നും ഗവർണർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടും.

വാഴ്സിറ്റിയുമായി ബന്ധപ്പെട്ട ആരും സെർച്ച്കമ്മിറ്റിയിൽ ഉണ്ടാവരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം വി.സി നിയമനം സർക്കാരിന്റെ അധികാരമാണെന്ന് വ്യാഖ്യാനിച്ചാണ് സർക്കാർ സെർച്ച്കമ്മിറ്റികളുണ്ടാക്കുന്നത്.

കേ​ര​ള​ ​സെ​ന​റ്റ്:​ ​ഗ​വ​ർ​ണ​റു​ടെ
നാ​മ​നി​ർ​ദ്ദേ​ശ​ത്തി​ന് ​സ്റ്റേ​യി​ല്ല

കൊ​ച്ചി​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്റി​ലേ​ക്ക് ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​ഗ​വ​ർ​ണ​ർ​ ​നാ​ല് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​നാ​മ​നി​ദ്ദേ​ശം​ ​ചെ​യ്ത​ത് ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഹൈ​ക്കോ​ട​തി​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​ഹ​ർ​ജി​ ​ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ച​ ​കോ​ട​തി,​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​സം​ബ​ന്ധി​ച്ച​ ​ഫ​യ​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ​സ്റ്റേ​ ​നി​ര​സി​ച്ച​ത്.​ ​എ.​ബി.​വി.​പി​ക്കാ​രെ​യാ​ണ് ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​തെ​ന്ന് ​ആ​രോ​പി​ച്ച് ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രാ​ണ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.
അ​ത​ത് ​മേ​ഖ​ല​യി​ൽ​ ​സ​മ​ർ​ത്ഥ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​തെ​ന്ന് ​ഗ​വ​ർ​ണ​ർ​ക്കാ​യി​ ​ഹാ​ജ​രാ​യ​ ​അ​ഡ്വ.​എ​സ്.​ ​ശ്രീ​കു​മാ​ർ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു​ .
കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ൻ​ഡി​ക്കേ​റ്റി​ലേ​ക്ക് 29​ന് ​ന​ട​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഈ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാ​നാ​കും.

മ​തം​മാ​റ്റം​ ​സ്കൂ​ൾ​ ​രേ​ഖ​ക​ളിൽ
ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ഉ​ത്ത​ര​വ്

കൊ​ച്ചി​:​ ​മ​തം​മാ​റി​യ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​വി​ദ്യാ​ഭ്യാ​സ​ ​രേ​ഖ​ക​ളി​ൽ​ ​തി​രു​ത്ത​ൽ​ ​വ​രു​ത്തി​ ​ന​ൽ​കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​ഹി​ന്ദു​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​ജ​നി​ച്ച് ​ക്രി​സ്തു​ ​മ​തം​ ​സ്വീ​ക​രി​ച്ച​ ​ഏ​ലൂ​ർ​ ​മ​ഞ്ഞു​മ്മ​ൽ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​എ​സ്.​ ​ലോ​ഹി​ത്,​ ​ലോ​ജി​ത് ​എ​ന്നി​വ​രു​ടെ​ ​ഹ​ർ​ജി​ക​ളി​ലാ​ണ് ​ജ​സ്റ്റി​സ് ​വി.​ജി.​ ​അ​രു​ണി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​സ്‌​കൂ​ൾ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​പേ​രും​ ​മ​ത​വും​ ​മാ​റ്റാ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​പേ​ര് ​മാ​ത്രം​ ​മാ​റ്റി​യ​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​ന​ട​പ​ടി​ ​ചോ​ദ്യം​ ​ചെ​യ്താ​യി​രു​ന്നു​ ​ഹ​ർ​ജി.​ ​അ​പേ​ക്ഷ​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ച്ച് ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​സ്‌​കൂ​ൾ​ ​രേ​ഖ​ക​ളി​ൽ​ ​മ​തം​ ​മാ​റ്റം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ന​ൽ​കാ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.