ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സല്യൂട്ട് കാർഗിൽ വിജയ് ദിവസ് ഇന്ന് വൈകിട്ട് 3.30ന് അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കേണൽ അനിൽകുമാർ.എസ് ഉദ്ഘാടനം ചെയ്യും. സി.വി.ആർ.എ പ്രസിഡന്റ് എം.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പർ അഡ്വ.എസ്.കൃഷ്ണകുമാർ, ചിറയിൻകീഴ് സി.ഐ വിനീഷ് വി.എസ്, അഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അനിൽ.കെ.എസ്,കെ.ഓമന അഡ്വ.എസ്.വി അനിലാൽ,ബി.ജയകുമാർ എ.ഡി.എസ് ചെയർപേഴ്സൺ ജീന അനിൽ എന്നിവർ പങ്കെടുക്കും.സി.വി.ആർ.എ സെക്രട്ടറി ശശി.എസ് സ്വാഗതവും ട്രഷറർ എം.അബ്ദുൽ ജബ്ബാർ നന്ദിയും പറയും.