hi

കിളിമാനൂർ:വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷിതാക്കൾക്കായി ജൻഡർ അവയർനെസ് ആന്റ് പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.വനിത ശിശു വികസന വകുപ്പിലെ ജൻഡർ കൺസൾട്ടൻ് ആയ ഡോ.ടി.കെ.ആനന്ദി ക്ലാസിന് നേതൃത്വം നൽകി.സങ്കൽപ് ഡിസ്ട്രിക് കോഓർഡിനേറ്റർ നീതു അദ്ധ്യക്ഷയായ യോഗത്തിൽ സീനിയർ അദ്ധ്യാപകൻ നൗഷാദ് സ്വാഗതം പറഞ്ഞു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഡോ.അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീകാന്ത്,സ്‌കൂൾ കൗൺസിലർ ചിത്തു എന്നിൽ പങ്കെടുത്തു.


ഫോട്ടോ:കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ വനിത ശിശു വികസന വകുപ്പ് ജൻഡർ കൺസൾട്ടനായ ഡോ.ടി.കെ.ആനന്ദി ക്ലാസ് നയിക്കുന്നു