തിരുവനന്തപുരം : പോങ്ങുംമൂട് മേരിനിലയം സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര ചെസ് ദിനാഘോഷം നടത്തി. ഇൻഡോ-ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുമായി ചേർന്ന് ചെസ് ക്ലബും ആരംഭിച്ചു.കേരളാ യൂണിവേഴ്സിറ്രി സ്റ്റുഡൻസ് സെന്റർ മുൻ ഡയറക്ടർ അഡ്വ.ഡോ.എം.എൽ.സി.ബോസ് ഉദ്ഘാടനം നിർവഹിച്ചു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ അദ്ധ്യാപകൻ കുഞ്ഞുമോൻ തോമസ് സ്വാഗതവും സ്കൂൾ ഹെഡ്ബോയി മാനവ് നന്ദിയും പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസി സൊസൈറ്റി പ്രസിഡന്റ് ഡി. വിൽഫ്രഡ് റോബിൻ എന്നിവർ സംസാരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികളായ ഹൃദിക ഐ.കെ,​അനാമിക.ബി.എസ് എന്നിവർ ചേർന്ന് ആദ്യ ചെസ് കളി നടത്തി.