കടയ്ക്കാവൂർ: ഹരിതകർമ്മ സേനയുടെ യൂസർ ഫീ ശേഖരിക്കുന്നത് ക്യൂ.ആർ കോഡ് വഴി പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ടടയ്ക്കുന്ന സംവിധാനം ജില്ലയിൽ ആദ്യമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി.ഐ.സി.ഐ.സി.ഐ ബാങ്ക് വഴിയാണ് പദ്ധതി നടപ്പിലാക്കിയത്.ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ശൈലജ ബീഗം നിർവഹിച്ചു.കുടുംബശ്രീ വഴി നടപ്പിലാക്കിയ ഹരിതകർമ്മ സേനയ്ക്കുള്ള ഇൻഷ്വറൻസ് പദ്ധതിയുടെ പോളിസി സർട്ടിഫിക്കറ്റ് വിതരണം ജില്ലാപഞ്ചായത്ത് അംഗം ആർ.സുഭാഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലിജാബോസ് സ്വാഗതം പറഞ്ഞു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫ്ലോറൻസ് ജോൺസൺ,ചെയർമാൻ സ്റ്റീഫൻ ലൂയിസ്,മെമ്പർമാരായ ഷിമലെനിൻ,ദിവ്യാ ഗണേഷ്,സോഫിയ ഞാനദാസ്,ഐ.സി.ഐ.സി.ഐ മാനേജർ അരുൺ എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജീവ്.പി നന്ദി പറഞ്ഞു.