പ്രദീപ് രംഗനാഥന്റെ 31-ാം ജന്മദിനത്തിൽ പുതിയ ചിത്രം ലൗ ഇൻഷ്വറൻസ് കമ്പനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രദീപ് രംഗനാഥനെ നായകനാക്കി റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാര നിർമ്മിക്കുന്ന ചിത്രം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്നു. ലൗ ഇൻഷ്വറൻസ് കമ്പനി ഞങ്ങളുടെ സ്വപ്ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക് എൽ.ഐ.കെ ജന്മദിനാശംസകൾ പ്രദീപ് രംഗനാഥൻ. ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച ജന്മദിനമായിരിക്കട്ടെ എന്ന് നയൻ താര കുറിച്ചു. എസ്.ജെ. സൂര്യ, കൃതി ഷെട്ടി, യോഗി ബാബു, ഗൗരി ജി. കിഷൻ, സീമാൻ എന്നിവരാണ് മറ്റു താരങ്ങൾ. അനിരുദ്ധ് രവി ചന്ദറാണ് സംഗീത സംവിധാനം. 2019 ൽ കോമാളി എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ് രംഗനാഥ് 2022 ൽ ലൗ ടുഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് നായകനാവുന്നത്.