മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന എവർഗ്രീൻ ചിത്രം മലയാളി ഒരിക്കലും മറക്കില്ല. അതേ പോലെ ആ സിനിമയിലെ നായകനെയും നായികയെയും വില്ലനെയും .നായകൻ ശങ്കറും നായിക പൂർണിമ ജയറാമും പ്രതിനായകൻ ഇന്നത്തെ സൂപ്പർ സ്റ്റാർ സാക്ഷാൽ മോഹൻലാലും. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം തന്റെ ഗുരുനാഥനെ വീണ്ടും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളുമായി ശങ്കർ . മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പ്രേം കൃഷ്ണൻ എന്ന നായക കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക പ്രീതിയിൽ വെള്ളിത്തിരയിൽ പ്രണയകഥകളുടെ രാജാവായി ശങ്കർ മാറുകയും ചെയ്തു . 1980 കളിൽ ഒരു തലൈ രാഗം തമിഴ് നാട്ടിലെ തിയേറ്ററിൽ 400 ദിവസം ഒാടിയപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കേരളത്തിൽ 150 ദിവസവും പ്രദർശിപ്പിച്ചു. ഒരേ വർഷം രണ്ടും വ്യത്യസ്തഭാഷകളിലെ അരങ്ങേറ്റ വിജയങ്ങളിലൂടെ തെന്നിന്ത്യയിൽ ചരിത്ര നായകനായി ശങ്കർ മാറി.
ഇരുനൂറോളം സിനിമകളിൽ അഭിനയിച്ചു. ഇതിനിടെ ശങ്കർ പണിക്കർ എന്ന പേരിൽ സംവിധായകനും നിർമ്മാതാവുമായി. ഇൗവർഷം റിലീസ് ചെയ്ത എഴുത്തോല ആണ് ശങ്കർ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇടവേളയ്ക്കുശേഷം ശങ്കർ നായകനായി എത്തിയ ചിത്രം നവാഗതനായ സന്തോഷ് ഉണ്ണിക്കൃഷ്ണനാണ് രചനയും സംവിധാനവും.