കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഗസ്റ്റ് 17ന് കർഷകദിനത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും. എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്യും. മികച്ച ജെെവ കർഷകൻ, മുതിർന്ന കർഷകൻ, എസ്.സി വിഭാഗം കർഷകൻ/കർഷക, നെൽകർഷകൻ, കുട്ടി കർഷകൻ, ക്ഷീര കർഷകൻ, കേരകർഷകൻ, കർഷക,യുവ കർഷകൻ/കർഷക, പച്ചക്കറി കർഷകൻ, മികച്ച പച്ചക്കറി കൃഷി ഗ്രൂപ്പുകൾ, പൂക്കൃഷി ഗ്രൂപ്പുകൾ, സമ്മിശ്ര കൃഷി കർഷകൻ/ കർഷക എന്നീ 13 വിഭാഗങ്ങളിലായാണ് ആദരവ്. വെള്ളപേപ്പറിലുള്ള അപേക്ഷയിൽ കൃഷിവിവരങ്ങൾ, വ്യക്തിവിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ആഗസ്റ്റ് 5ന് വെെകിട്ട് 5ന് മുമ്പ് കടയ്ക്കാവൂർ കൃഷി ഭവനിൽ എത്തിക്കണം.