പള്ളിക്കൽ:സ്ത്രീകൾക്കും കുട്ടികൾക്കും എതിരെനടക്കുന്ന അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച് മടവൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബോധവത്കരണ ക്ലാസ് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എം.റസിയയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായൺ ഐ.പി.എസ് ക്ളാസുകളെടുത്തു.വനിതാ ജനപ്രതിനിധികൾ,കുടുംബശ്രീ,അങ്കണവാടി, ആശാവർക്കർ,ഹരിതകർമ്മസേന എന്നിവയുടെ പ്രതിനിധികളും പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ പ്രതിനിധികളും ബോധവത്കരണ ക്ലാസിലും ചർച്ചയിലും പങ്കെടുത്തു.