hi

കിളിമാനൂർ:കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി കിളിമാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കിളിമാനൂർ കെ.എസ്.ആർ.ടി.സി കവലയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കിളിമാനൂർ ടൗൺ ചുറ്റി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാപിച്ചു.പ്രതിഷേധ യോഗത്തിൽ സി.പി.ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ബി.എസ്.റജി അദ്ധ്യക്ഷനായിരുന്നു സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജി.എൽ.അജീഷ്,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.ബഹുജന സംഘടന ഭാരവാഹികളായ സജികുമാർ കിളിമാനൂർ,പുഷ്പരാജൻ,ടി.എം.ഉദയകുമാർ ,ജി.ശിശുപാലൻ,രാധാകൃഷ്ണൻ ചെങ്കക്കുന്ന്, ജി.മോഹൻകുമാർ,എസ്.സുജിത്ത് ,ബി.അനീസ് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൽ.ആർ.അരുൺരാജ്,എസ്.ധനപാലൻ നായർ,ദിനേശൻ നായർ,സുരേഷ് പയ്ക്കാട്, വഞ്ചിയൂർ സുലൈമാൻ,മണ്ഡലം കമ്മിറ്റി അംഗം സജി ആർ.ആർ.വി എന്നിവർ പങ്കെടുത്തു.