kuttan-aalmaram

ആറ്റിങ്ങൽ: ദേശീയപാതയിൽ ആലംകോട് അവിക്സ് ജംഗ്ഷനിൽ അപകടകരമായി നിൽക്കുന്ന ആൽമരം മുറിച്ച് മാറ്റണമെന്നാവശ്യം ശക്തം.ആൽമരത്തിന്റെ ചുവട്ടിലെ മണ്ണൊലിപ്പും,കാലപ്പഴക്കവും കാരണം വേരുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.ജംഗ്ഷന് സമീപമാണ് പ്രധാനപ്പെട്ട ഒരു എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത്.സമീപത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രവും. ആൽമരത്തിന്റെ ചുവട്ടിലും യാത്രക്കാർ ബസ് കാത്തുനിൽക്കാറുണ്ട്. ശക്തമായ കാറ്റിലോ മഴയിലോ ആൽമരം വീണാൽ നിരവധി കെട്ടിടങ്ങളുടെ മുകളിലായിരിക്കും പതിക്കുക. ദേശീയപാതയിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങളുടെയും,ആളുകളുടെയും മുകളിൽ വീഴാനും സാദ്ധ്യതയുമുണ്ട്.ആൽമരം അടിയന്തരമായി മുറിച്ച് മാറ്റാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.