വർക്കല: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചാരണത്തിന്റെ ഭാഗമായി വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പാർട്ടി ആരംഭിച്ച '"ഉമ്മൻചാണ്ടി സ്നേഹ സ്പർശം "എന്ന പദ്ധതി പ്രകാരം നിർദ്ധനരായ ആളുകൾക്ക് 26000 രൂപയുടെ സഹായധനം വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എൻ.റോയ് അദ്ധ്യക്ഷത വഹിച്ചു.വർക്കല കഹാർ,ഡോ.പി.ചന്ദ്രമോഹൻ, ഡി.സി.സി സെക്രട്ടറിമാരായ പി.വിജയൻ,കെ.ഷിബു,മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.രഘുനാഥൻ,അഡ്വ.സി.രവീന്ദ്രൻ ഉണ്ണിത്താൻ,എം.എം.താഹ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിക്കൽ അജാസ്,മുൻ മുനിസിപ്പൽ ചെയർമാൻ കെ.സൂര്യപ്രകാശ്,കൗൺസിലർമാരായ സലിം,ബിന്ദു തിലകൻ,ഡോ.ഇന്ദുലേഖ,രാഗശ്രീ, ഡി.സി.സി അംഗം പുത്തൂരം നിസാം,പാറപ്പുറം ഹബീബുള്ള,സംഗീത മോഹൻ,സഞ്ജയൻ ചെമ്മരുതി,പനയറ രാജു, വെട്ടൂർ ഷാലിബ്,ശശി മുണ്ടക്കൽ,സുനിൽ ശ്രീധരൻ,ലൈല രഘുനാഥ്,സോമരാജൻ എന്നിവർ സംസാരിച്ചു.എ.കെ. ആസാദ് സ്വാഗതവും രശ്മി കുമാരി നന്ദിയും പറഞ്ഞു.