hi

വെമ്പായം: കെ.പി.എസ് ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി.ജില്ലാ പ്രസിഡന്റ്‌ എ.ആർ.ഷമീം അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി.ആർ.ആത്മകുമാർ സ്വാഗതം പറഞ്ഞു.കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.ശരത്ചന്ദ്ര പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ,സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ്‌മോഹനൻ,സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിൽ വെഞ്ഞാറമൂട്, നിർവഹക സമിതി അംഗങ്ങളായ പ്രദീപ്‌ നാരായൺ,ബിജു തോമസ്,ജെ.സജീന,എൻ.സാബു തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ട്രഷറർ ബിജു ജോബായ് നന്ദി പറഞ്ഞു.