കല്ലമ്പലം: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് 'ഓർമ്മകളിൽ ഉമ്മൻചാണ്ടി' എന്ന പേരിൽ യൂത്ത് കോൺഗ്രസ് കല്ലമ്പലം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും വാർഡിലെ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ചികിത്സാ ധനസഹായം വിതരണം,രോഗികൾക്കുള്ള മരുന്ന് വിതരണം,ഭക്ഷ്യധാന്യക്കിറ്റ് വിതരണം, വിദ്യാർത്ഥികളെ അനുമോദിക്കൽ, അടുത്ത ഒരു വർഷത്തേക്കുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം എന്നിവ നടന്നു.
യൂത്ത് കോൺഗ്രസ് കല്ലമ്പലം വാർഡ് കമ്മിറ്റി പ്രസിഡന്റ് സബീബ്,ജന.സെക്രട്ടറി മുബാറക്ക് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ.ജിഹാദ്,ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.ഇ.റിഹാസ്,നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ എസ്.ആർ,കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് ജ്യോതിലാൽ,യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് വിനോദ്,കല്ലമ്പലം വാർഡ് മെമ്പർ നിസ നിസാർ, കോൺഗ്രസ് നേതാക്കളായ എം.ആർ നിസാർ,എ.എ.കലാം,നിസാർ മേനാപ്പാറ,എം.എസ്.അരുൺ,ശ്യാം.ജി.നായർ, സിയാദ്,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്ധ്യാ,യൂത്ത് കോൺഗ്രസ് നേതാക്കളായ ഷെറിൻ ,അസ്ഹർ, ഷിഹാബ്,മനുകൃഷ്ണൻ, നന്ദൻ,ഫായിസ് തുടങ്ങിയവർ പങ്കെടുത്തു.