തിരുവനന്തപുരം: കെട്ടിട പെർമിറ്റ് നിരക്ക് വെട്ടിക്കുറച്ച സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഓൾ കേരള ബിൾഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാറും ജനറൽ മഹേഷ് കെ.പിള്ളയും പ്രസ്താവനയിൽ പറഞ്ഞു. തീരുമാനം സാധാണക്കാരണക്കാർക്ക് വലിയ ആശ്വാസമാകും. കഴിഞ്ഞ ഒരു വർഷമായി നിരക്ക് അടച്ചവർക്ക് സമയബന്ധിതമായി അത് തിരികെ നൽകാൻ സംവിധാനമൊരുക്കണം. ഇതു സംബന്ധിച്ച് കൃത്യമായ മാർഗ നിർദ്ദേശം തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും.