വർക്കല: പേരേറ്റിൽ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസും പ്രതിഭാസംഗമവും കണ്ണൂർ യൂണി വേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.മാസ്റ്റർ ട്രെയിനർ ശ്രീരാജാലാൽ ക്ലാസ് നയിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രൊഫ.മണികണ്ഠൻ നായർ കാഷ് അവാർഡും മൊമന്റൊകളും നൽകി ആദരിച്ചു.വി.ശിവപ്രസാദ്,എസ്.ശ്രീലി,ജയശങ്കർ തുടങ്ങിയവർ സംസാരിച്ചു.