വർക്കല: ഒറീസ്സയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന 2.6 കിലോ കഞ്ചാവ് വർക്കല എക്സൈസ് പിടികൂടി. നാവായിക്കുളം സ്വദേശി വിജയമോഹനൻ നായർ (71) വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കല്ലമ്പലം കടമ്പാട്ട് കോണത്ത് നിന്നു എക്സൈസ് പിടികൂടിയത്. അബ്കാരി കേസുകളടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് വർക്കല എക്സൈസ് ഇൻസ്പെക്ടർ വി. സജീവ് പറഞ്ഞു. എക്സൈസ് സൈബർ സെൽ ഇൻസ്പെക്ടർ അജയകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ, വിജയകുമാർ, പ്രിൻസ്, രാഹുൽ, ദിനു, പ്രവീൺ, അരുൺരാജ്, നിഖിൽ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.