വർക്കല : ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. എം.എസ്. വല്യത്താൻ,ആമയിഴഞ്ചാൻ തോട്ടിൽ ജീവൻ നഷ്ടപ്പെട്ട ശുചീകരണ തൊഴിലാളി ജയൻ എന്നിവരുടെ നിര്യാണത്തിൽ സാംസ്കാരിക സംഘടനയായ വർക്കല സെൻസ് അനുശോചിച്ചു.സെൻസ് പ്രസിഡന്റ് ഡോ.എം ജയരാജു അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.കെ. രവീന്ദ്രനാഥ്, സെക്രട്ടറി അയിരൂർ സുജാതൻ, സി.വി. വിജയൻ, മകം വിജയൻ, എസ്. ബാബുരാജ്, വിക്രം. കെ. നായർ, ബാബുജി, വർക്കല സുധീഷ്, ടി .ബാബുരാജ്, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.