വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഡിജി കേരള പദ്ധതിയുടെ ഭാഗമായുളള സർവെ ആരംഭിച്ചു.വിളപ്പുറം വാർഡിലെ ഹാഷിക് മൻസിലിൽ സർവ്വേ നടത്തി പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലൈജുരാജ്,​ അംഗങ്ങളായ വിനോജ്​ വിശാൽ, അജിത,​​ അസി. സെക്രട്ടറി അനിത.കെ.ഒ,​ ടെക്നിക്കൽ അസിസ്റ്റന്റ് ഷിറാസ്.എസ്.ആർ,​ പ്രോജക്ട് അസിസ്റ്റന്റ് അഞ്ജു,​ വോളന്റിയർ സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.