bdjs

തിരുവനന്തപുരം: ഘടകകക്ഷിയായി കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കടന്നുവന്നത് എൻ.ഡി.എയ്ക്ക് കൂടുതൽ കരുത്താകുമെന്ന് എൻ. ഡി. എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കേരള കോൺഗ്രസിനെ എൻ .ഡി. എയുടെ ഘടകകക്ഷിയാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിക്കാൻ ചേർന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ബി. ഡി. ജെ .എസ് സംസ്ഥാന വൈസ് ചെയർമാൻ കെ.പത്മകുമാർ, സംഗീത വിശ്വനാഥ് ,കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേഷ് കർത്താ, പ്രസാദ് ഉരുളികുന്നം, പ്രൊഫ: ബാലു ജി. വെള്ളിക്കര, റോയ് ജോസ്, എൽ.ആർ. വിനയചന്ദ്രൻ, ലൗജിൻ മാളിയേക്കൽ വിനയ് നാരായണൻ, സുമേഷ് നായർ, മോഹൻദാസ് അമ്പലാറ്റിൽ, രശ്മി ബിജു, പുതൂർക്കോണം സുരേഷ്,ഹരി ഇറയാംകോട്, രാമചന്ദ്രൻ കൊല്ലം, വിജയൻ താനാളിൽ, രാജേഷ് പൂജപ്പുര, രമാ.ബി,വിനോദ്കുമാർ,കൃഷ്ണകുമാർ, അജയൻ നെടുമങ്ങാട്,മഞ്ജു മനൂസ് ഹട്ട് തുടങ്ങിയവർ പ്രസംഗിച്ചു.