നേമം: കരമന - കളിയിക്കാവിള ദേശീയപാതയിൽ റോഡ് കൈയേറിയ വഴിവാണിഭക്കാരെ ഒഴിപ്പിക്കാൻ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് തീരുമാനം.ഇത് സംബന്ധിച്ച് പഞ്ചായത്ത് നേമം പൊലീസിൽ പരാതി നൽകി.
തിരക്കേറിയ കരമന - കളിയിക്കാവിള ദേശീയപാതയിൽ നേമം മുതൽ പ്രാവച്ചമ്പലം ജംഗ്ഷൻ വരെയാണ് നടപ്പാത കൈയേറി വഴിവാണിഭക്കാരുള്ളത്. ഇതുകാരണം വിദ്യാർത്ഥികൾക്കും,സ്ത്രീകൾക്കും,ഭിന്നശേഷിക്കാരായ കാൽനടയാത്രക്കാർക്കും സുരക്ഷിതരായി സഞ്ചരിക്കാനാകുന്നില്ലെന്ന് പരാതിയുയർന്നിരുന്നു.പ്രാവച്ചമ്പലം ജംഗ്ഷൻ മുതൽ നേമം വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാത ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് നേമം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ യോഗം ചുമതലപ്പെടുത്തിയതായി പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ബി.രാഗേഷ് കേരളകൗമുദിയെ അറിയിച്ചു.