തിരുവനന്തപുരം: അഭിജിത്ത് ഫൗണ്ടേഷൻ നിലകൊള്ളുന്നത് സമൂഹനന്മയ്ക്ക് വേണ്ടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.അഭിജിത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒമ്പതാം അഭിജിത്ത് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ അർഹരായ നിർദ്ധനരായ ജില്ലയിലെ ആളുകൾക്ക് ചികിത്സാസഹായം,മരുന്ന്, ഭക്ഷണ വിതരണം എന്നിവ ചെയ്യുന്ന ആനന്ദ് പദ്ധതിയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.ചികിത്സ,വിദ്യാഭ്യാസ സഹായ വിതരണം,റാങ്ക് ജേതാവിന് അനുമോദനം,ശ്രീചിത്രഹോമിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ധനസഹായം,ശ്രീചിത്രഹോമിലെ കുട്ടികൾക്ക് മലയാളം പള്ളിക്കൂടത്തിനുള്ള ധനസഹായം,കമ്പ്യൂട്ടർ എന്നിവയും ഗവർണർ വിതരണം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായി. എം.എൽ.എമാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, നിംസ് മെഡിസിറ്റി എം.ഡി ഡോ.എം.എസ്.ഫൈസൽ ഖാൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ, ക്രൈസ്റ്റ് നഗർ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു തെങ്ങുംപള്ളി, അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.