kudumba-samgamam

കല്ലമ്പലം: കരവാരം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് 12 പട്ട്ളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലാലിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മുല്ലശ്ശേരി ജംഗ്ഷനിൽ നടന്ന കുടുംബസംഗമം വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി മെമ്പർ എം.കെ.ജ്യോതി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ സ്വാഗതം പറഞ്ഞു.കെ.പി.സി.സി അംഗം എൻ.സുദർശനൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ശിഹാബുദ്ദീൻ,എൻ.ആർ.ജോഷി,പി.സൊണാൾജ്,ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് കബീർ,എം.കെ.ഗംഗാധര തിലകൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ,യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ഹാഷിം,കരവാരം ബ്ലോക്ക് മെമ്പർ ബെൻഷാ ബഷീർ,കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളി, പഞ്ചായത്ത് മെമ്പർ ഇന്ദിരാ സുദർശനൻ,തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ,രത്നാകരൻ പിള്ള,മുൻ മണ്ഡലം പ്രസിഡന്റുമാരായ എസ്.ജാബിർ,അഭിലാഷ് ചാങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.