pranitha

നിറവയർ കാണിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി തെന്നിന്ത്യൻ താരം പ്രണിത സുഭാഷ്. ഡെനിം പാന്റ്‌സിനൊപ്പം കറുത്ത ടീഷർട്ട് ധരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം ''റൗണ്ട് 2--- പാന്റ് ഇനി ചേരില്ല" എന്നും പ്രണിത കുറിച്ചു. തെന്നിന്ത്യൻ സിനിമയിൽ സജീവമായ പ്രണിത 2021ൽ ആണ് വ്യവസായിയായ നിതിൻ രാജുവിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ടുവയസുള്ള ഒരു മകളുണ്ട്. 2010ൽ റിലീസ് ചെയ്ത കന്നട ചിത്രമായ പോർക്കിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2012ൽ റിലീസ് ചെയ്ത ഭീമ തീരദള്ളി എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്. ദിലീപ് നായകനായ തങ്കമണി എന്ന ചിത്രത്തിലൂടെയാണ് പ്രണിത സുഭാഷിന്റെ മലയാള അരങ്ങേറ്റം.പ്രണിത അഭിനയിച്ച ഏക മലയാള ചിത്രമാണ് തങ്കമണി.